Tuesday, 27 August 2013

                                                       
                                            സ്കൂൾ ചരിത്രം 
     1964 ൽ അടിമാലി എസ് എൻ ഡി പി ശാഖയുടെ പ്രസിഡന്റും ,സാമുഹിക -സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞ വ്യക്തിത്വവുമായിരുന്നു   ശ്രീ.സീ.കെ.
നാരായണൻ .അദ്ദേഹവും നല്ലവരായ സഹപ്രവർത്തകരും കേരളത്തിലെ അന്നത്തെ മുഖ്യ മന്ത്രിയുമായിരുന്ന ബഹു.ശ്രീ.ആർ.ശങ്കറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നല്ലമനസ്സിന്റെ പ്രേതിഫലമായിട്ടാണ് വിദ്യാഭ്യാസപരമായി പിന്നോകം നിന്നിരുന്ന കുടിയേറ്റ മേഘലയായിരുന്ന അദിമാലിയിലെ ഹൈസ്കൂൾ ആരംഭിക്കുനത് .

           അന്നത്തെ എസ് .എൻ.ഡി.പി. ശാഖാ ഭരണസമിതിയുടെ പ്രവര്ത്തനം കൊണ്ട് സ്കൂളിനാവസ്യമായ സ്ഥലം വിലയ്ക്കു വാങ്ങിക്കുകയും,ശാഘാ അംഗങ്ങളടെയും, പ്രദേശവാസികളുടെയും പ്രവർത്തന ഫലമായി 1964 ൽ സ്കൂൾ
യാഥാർത്യമായി. ആദ്യഹെഡ്മാസ്റ്റർ  ശ്രീ.ഇ.ഐ .നാരയനനുമായിരുന്നു.1964-ൽ
എട്ടാം ക്ലാസ്സും,തുടർനുള്ള വർഷങ്ങളിൽ 9-10 ക്ലാസ്സുകളും തുടങ്ങി .1974-ൽ സ്കൂൾ
അടിമാലി എസ്.എൻ.ഡി.പി. ശാഘയോഗം എസ്.എൻ.ഡി.പി. യോഗത്തിന് വിട്ടുകൊടുത്ത് സിംഗിൾ മാനെജുമെന്റിൽ നിന്നും കോപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലായി .ഇപ്പോൾ ശ്രീ.വെള്ളപള്ളി  നടേശൻ ജനറൽ മാനേജർ ആയിരിക്കുന്ന സ്കൂളിൽ SNDP യൂണിയൻ  പ്രസിഡന്റ് ശ്രീ.അനിൽ
തറനിലം പ്രവർത്തിച്ചുവരുന്നു .

                   സ്കൂളിൽ 1992-ൽ വി.എച്.എസ്.ഇ.യും, 2000-ൽ +2 കോഴ്സും ആരംഭിച്ചു .
സ്കൂൾ കോബൗണ്ടിലായി  ബി.എഡ്. കോളേജും ആരംഭിച്ചു .2006-ൽ എം.എഡ്.
കോഴ്സും  2009-ൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ
കോഴ്സുകളും ആരംഭിച്ചു. ഇപ്പോൾ  ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്ററായി
ശ്രീ.കെ.കെ.പ്രദീപും വോക്കേഷണൽ ഹയർ സെക്കണ്ടറി  പ്രിൻസിപ്പാളായി
ശ്രീ.ജോയി മാത്യുവും,ഹയർ സെക്കണ്ടറി  പ്രിൻസിപ്പാളായി ശ്രീ.ഒ.വി.സാജുവും
പ്രവർത്തിച്ചു വരുന്നു .

No comments:

Post a Comment